“കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പിഴവുകൾ മുതലാക്കുക ലക്ഷ്യം ” – നോർത്ത് ഈസ്റ്റ് കോച്ച്

ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ മത്സരം വളരെ കടുപ്പമേറിയതാണെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പിഴവുകൾ താൻ കണ്ടെത്തിയിട്ടുണ്ട് എന്നും, അത് മുതലാക്കുകയാണ് ലക്ഷ്യം എന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ എവേ മത്സരങ്ങളിൽ ആണ് പോയന്റ് എടുത്തത് എന്നും അതുകൊണ്ട് തന്നെ ഈ മത്സരം എളുപ്പമാകുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അവസാന ആറു മത്സരങ്ങളിൽ ജയമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിൽ എത്തിയത്. മികച്ച ഫോമിലാണ് നോർത്ത് ഈസ്റ്റ് ഉള്ളത് അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒട്ടും എളുപ്പമുള്ള മത്സരമാകില്ല. അവസാന മത്സരത്തിൽ ഗോവയോട് ഏറ്റ ദയനീയ പരാജയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസും പരാജയപ്പെടുന്നത് കണ്ടിരുന്നു.

Exit mobile version