ഗംഭീരം!!! അവസാന നിമിഷ ഗോളിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ തറപറ്റിച്ച് ഇന്ത്യ

ജോർദാനിൽ നടക്കുന്ന അണ്ടർ 16 ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് ചരിത്ര വിജയം. അണ്ടർ 16ലെ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയാണ് ഗംഭീര പോരാട്ടത്തിന് ഒടുവിൽ ഇന്ത്യ കീഴടക്കിയത്. ഇഞ്ച്വറി ടൈമിൽ പിറന്ന ഒരേയൊരു ഗോളാണ് കളി ഇന്ത്യക്ക് സ്വന്തമാക്കി കൊടുത്തത്. ടൂർണമെന്റിൽ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.

93ആം മിനുട്ടിൽ ഭുവനേഷിന്റെ ഹെഡറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ ജപ്പാനെ വിറപ്പിച്ച ശേഷം ആയിരുന്നു ഇന്ത്യ കീഴടങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ആയിരുന്നു അന്ന് 2-1ന്റെ തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ഇന്ന് ജപ്പാനെതിരെ നടത്തിയതിനേക്കാൾ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ആദ്യ പകുതി മുതൽക്കെ ഇന്ത്യക്കായിരുന്നു കളിയിൽ ആധിപത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version