ജയവുമില്ല ഗോളുമില്ല, വിരസമായി ഗോവ ജംഷദ്പൂർ പോരാട്ടം

ഐ എസ് എൽ പ്ലേ ഓഫിൽ നിർണായകം ആകുമെന്ന് കരുതപ്പെട്ട എഫ് സി ഗോവ ജംഷദ്പൂർ എഫ് സി പോരാട്ടം വിരസമായ സമനിലയിൽ അവസാനിച്ചു. ഒരു ഗോൾ പോലും അടിക്കാൻ ഇരുടീമുകൾക്കും ആയില്ല. നല്ല അവസരങ്ങൾ തന്നെ ഇടയ്ക്ക് മാത്രമേ സൃഷ്ടിക്കപ്പെട്ടുള്ളൂ. ജംഷദ്പൂരിൽ ഏറ്റ പരാജയത്തിന് ഗോവ കണക്കു തീർക്കും എന്നാണ് കരുതിയിരുന്നത് എങ്കിലും അതൊന്നും നടന്നില്ല.

ജംഷദ്പൂരിന് ഇത് അവരുടെ സീസണിലെ എട്ടാം സമനില ആയി. 13 മത്സരങ്ങളിൽ 20 പോയന്റുള്ള ജംഷദ്പൂർ ഇപ്പോഴും ഗോവയ്ക്ക് ഒരു പോയന്റ് പിറകിൽ ആണ്. ഒരു മത്സരം കുറവ് കളിച്ച എഫ് സി ഗോവ 21 പോയന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. പരിക്ക് മാറി എത്തിയ സൂസൗരാജ് ഇന്ന് ജംഷദ്പൂരിനായി കളിച്ചിരുന്നു.

Exit mobile version