Picsart 25 04 08 17 22 40 615

ഡേവിഡ് ഡി ഹിയയുടെ കരാർ നീട്ടാൻ ഫിയോറൻ്റീന


സീരി എയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയുടെ കരാർ നീട്ടാൻ ഫിയോറൻ്റീന തീരുമാനിച്ചതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരിച്ചെത്തിയ ഡി ഹിയ, ഒരു വർഷത്തെ കരാറിലും ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയിലുമാണ് ഫിയോറൻ്റീനയിൽ ഫ്രീ ഏജൻ്റായി ചേർന്നത്. അതിനുശേഷം സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.


Calciomercato.com അനുസരിച്ച്, ക്ലബ്ബ് എക്സ്റ്റൻഷൻ ക്ലോസ് ആക്റ്റീവ് ആക്കാൻ ഒരുങ്ങുകയാണ്. ഇത് ഡി ഹിയയുടെ നിലവിലെ 1.2 മില്യൺ യൂറോ ശമ്പളം അടുത്ത വർഷത്തേക്ക് ഇരട്ടിയാക്കും. 2025–26 സീസണിന് ശേഷവും ഇരു പാർട്ടികൾക്കും ദീർഘകാല കരാർ ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്നും, ഇതിനായുള്ള ഔദ്യോഗിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Exit mobile version