Picsart 24 09 02 19 22 47 049

ഫെർലാൻ മെൻഡിക്ക് പരിക്ക്, റയലിന് തിരിച്ചടി

റയൽ മാഡ്രിഡിന് ഒരു പരിക്കിന്റെ തിരിച്ചടി കൂടെ. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചതുപോലെ, ഷിന്നിന് പരിക്കേറ്റ ഫെർലാൻഡ് മെൻഡി ആഴ്ചകളോളം പുറത്തിരിക്കും. താരത്തെ ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിക്ക് മൂലം ഡാനി സെബല്ലോസ് ആറാഴ്ചത്തേക്ക് പുറത്തിരിക്കുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മെൻഡിയുടെ പരിക്ക്.

ഈ സാഹചര്യം റയൽ മാഡ്രിഡിൻ്റെ വർദ്ധിച്ചുവരുന്ന പരിക്കുകളുടെ പട്ടികയിലേക്ക് ഒരാളെ കൂടെ ചേർക്കുന്നു, ഇതിനകം തന്നെ കാമവിംഗ, ബെല്ലിംഗ്ഹാം, അലബ തുടങ്ങിയ പ്രധാന കളിക്കാർ പരിക്ക് കാരണം പുറത്താണ്‌. ഇനി ഇന്റർ നാഷണൽ ബ്രേക്കിൽ കൂടുതൽ താരങ്ങൾക്ക് പരിക്കേൽക്കുമോ എന്ന ആശങ്കയിലാണ് റയൽ ഇപ്പോൾ.

Exit mobile version