മുൻ ബാഴ്സലോണ യുവതാരം ഇനി ഡെൽഹി ഡൈനാമോസ് ജേഴ്സിയിൽ

മുൻ ബാഴ്സലോണ യുവതാരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഡെൽഹി ഡൈനാമോസ്. പുതിയ സീസണായി ഒരുങ്ങുന്ന ഡെൽഹി 24കാരനായ ദിവാന്ദൊ ഡിയാഗ്നെയെ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ ഡിയാഗ്നെ ഒരു വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. ബാഴ്സലോണ യൂത്ത് ടീമുകൾക്കായി കളിച്ചിട്ടുള്ള ഡിയാഗ്നെയുടെ വരവ് ഡെൽഹി അതിശക്തരാക്കി മാറ്റും.

2014 മുതൽ 2017 വരെ ആയിരുന്നു ഡിയാഗ്നെ ബാഴ്സലോണയിൽ ഉണ്ടായിരുന്നത്. ബാഴ്സലോണ ബി ടീമിലായിരുന്നു അദ്ദേഹം കളിച്ചത്. ബാഴ്സലോണയിൽ അവസരം ലഭിക്കാതെ ആയതോടെ‌ ബെൽജിയൻ ലീഗിൽ കളിക്കുന്ന ക്ലബായ യൂപെനിലേക്ക് ഡിയാഗ്നെ കൂടു മാറി. ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും യൂപെനിൽ ആയിരുന്നു ഡിയാഗ്നെ കളിച്ചിരുന്നത്.

സെനഗൽ ദേശീയ ടീമിൽ കളിച്ച പരിചയ സമ്പത്തും ഡിയാഗ്നെയ്ക്ക് ഉണ്ട്.

Exit mobile version