ജെയിംസിനെ പുറത്താക്കിയത് നല്ല തീരുമാനം എന്ന് മുൻ ബ്ലാസ്റ്റേഴ്സ് താരം ജോസു

ഡേവിഡ് ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയ തീരുമാനത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജോസുവിന്റെ പ്രതികരണം. ജെയിംസിനെ മാറ്റിയത് നല്ല തീരുമാനം ആണെന്ന് ജോസു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് നല്ലകാര്യമാണ് ചെയ്തത് എന്ന് തനിക്കു തോന്നുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ഒരു മാറ്റം അത്യാവശ്യമായിരുന്നു. ജോസു പറയുന്നു.

ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിജയവും നല്ല ഫുട്ബോളും അർഹിക്കുന്നു എന്നും ജോസു പറഞ്ഞു. സീസണിൽ 12 മത്സരങ്ങൾ കഴിഞ്ഞപ്പോഴും വെറും ഒരു ജയം മാത്രമെ ഉള്ളൂ എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കാൻ കാരണം.

നേരത്തെ മുൻ ബ്ലാസ്റ്റേഴ്സ് താരം ജർമ്മനും കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ദുരവസ്ഥയിൽ പ്രതികരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ അവസ്ഥയിൽ ഒരു ആരാധകൻ എന്ന നിലയിൽ സങ്കടമുണ്ട് എന്നും സീസണ് അടുത്ത പകുതി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു എന്നും ജർമ്മൻ പറഞ്ഞു.

Exit mobile version