കോസ്റ്റ റിക്കയെ ലോകകപ്പിൽ നയിച്ച കോച്ച് ഈസ്റ്റ് ബംഗാളിൽ എത്തിയേക്കും

ഈസ്റ്റ് ബംഗാൾ വൻ താരങ്ങളെ സൈൻ ചെയ്യുന്നതിനു പിന്നാലെ ഒരു വൻ കോച്ചിനെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. കോസ്റ്ററിക്കയെ കഴിഞ്ഞ ലോകകപ്പിൽ നയിച്ച പരിശീലകനായ ഓസ്കാർ റമിറെസാണ് ഈസ്റ്റ് ബംഗാളിലേക്ക് വരാൻ ഒരുങ്ങുന്നത്. കോസ്റ്ററിക്കയുടെ കോച്ചായി മൂന്ന് വർഷം ഓസ്കാർ റമിറെസ് പ്രവർത്തിച്ചിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് ഓസ്കാറിന്റെ ഏജന്റാണ് ഈസ്റ്റ് ബംഗാളിനെ അറിയിച്ചത്. ക്ലബും ഏജന്റുമായി ചർച്ചകൾ നടക്കുകയാണ് ഇപ്പോൾ. നിരവധി കോസ്റ്ററിക്ക ക്ലബുകളെയും ഓസ്കാർ റമിറെസ് പരിശീലിപ്പിച്ചിട്ടുണ്ട്. കോസ്റ്റാറിക്കൻ ദേശീയ ടീമിന് വേണ്ടി എൺപതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട് ഓസ്കാർ‌

Exit mobile version