Picsart 24 11 06 18 12 52 246

കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് 351 റൺസ് വിജയലക്ഷ്യം

കൂച്ച് ബെഹാര്‍ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 351 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 134 റൺസിൻ്റെ ലീഡ് വഴങ്ങിയ മഹാരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിന് 484 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു മഹാരാഷ്ട്ര.

സാഹിൽ നലാഗെയുടെയും അനുരാഗ് കവാഡെയുടെയും ഉജ്ജ്വല സെഞ്ച്വറികളാണ് മഹാരാഷ്ട്രക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 216 റൺസ് പിറന്നു. സാഹിൽ 124 റൺസെടുത്തപ്പോൾ അനുരാഗ് 154 റൺസുമായി പുറത്താകാതെ നിന്നു.56 റൺസെടുത്ത നിരജ് ജോഷിയും 63 റൺസെടുത്ത സുശ്രുത് സാവന്തും മഹാരാഷ്ട്രയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി മൊഹമ്മദ് ജസീൽ മൂന്നും അഹമ്മദ് ഇമ്രാൻ രണ്ടും ആദിത്യ ബൈജുവും മൊഹമ്മദ് ഇനാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത അക്ഷയ് എസ് എസിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 23 റൺസോടെ അഹമ്മദ് ഖാനും നാല് റൺസോടെ സൌരഭുമാണ് ക്രീസിൽ.

Exit mobile version