Picsart 24 08 08 00 02 49 822

അത്ലറ്റിക്കോ മാഡ്രിഡിന്റെ യുവസ്ട്രൈക്കറെ സ്വന്തമാക്കി ചെൽസി

20 കാരനായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ സാമു ഒമോറോഡിയോണിനെ ചെൽസി സ്വന്തമാക്കി. 35 മില്യൺ നൽകിയാണ് ചെൽസി ഒമൊറോഡിയോണെ സ്വന്തമാക്കിയത്‌. താരം ചെൽസിയിൽ ഏഴ് വർഷത്തെ കരാർ ഒപ്പുവെക്കും. അടുത്ത ദിവസം തന്നെ ഈ ട്രാൻസ്ഫർ ചെൽസി പ്രഖ്യാപിക്കും.

ഒമോറോഡിയൻ കഴിഞ്ഞ സീസണിൽ ലോണിൽ അലാവസിൽ ആയിരുന്നു കളിച്ചത്. ലാ ലിഗയിൽ അവർക്ക് ആയി ഒമ്പത് ഗോളുകൾ നേടാൻ സ്പാനിഷ് താരത്തിനായി. അത്‌ലറ്റിക്കോ മാഡ്രിഡ് ഹൂലിയൻ അൽവാരസിനെ സ്വന്തമാക്കുന്നതിനാൽ ആണ് അവർ സമുവിനെ നിലനിർത്താൻ ശ്രമിക്കാത്തത്. താരവും ഒരു ബാക്കപ്പ് ഓപ്ഷൻ ആയി അത്ലറ്റിക്കോ മാഡ്രിഡിൽ തുടരാൻ ആഗ്രഹിക്കുന്നില്ല.

സ്പെയിനിന്റെ യൂത്ത് ടീമുകൾക്ക് ആയി കളിച്ചിട്ടുള്ള ഒമൊറോഡിയൻ 2023ൽ ആണ് മാഡ്രിഡിൽ എത്തിയത്. അതിനു മുമ്പ് ഗ്രാനഡക്ക് ആയി കളിച്ചിട്ടുണ്ട്.

Exit mobile version