Picsart 25 06 02 22 02 21 051

ലിവർപൂളിന്റെ കെല്ലെഹറിനെ സ്വന്തമാക്കാൻ ബ്രെൻ്റ്ഫോർഡ്


ബ്രെൻ്റ്ഫോർഡ് റിപ്പബ്ലിക് ഓഫ് അയർലൻഡ് ഗോൾകീപ്പർ കാഓയിംഹിൻ കെല്ലെഹറിനെ ലിവർപൂളിൽ നിന്ന് 12.5 മില്യൺ പൗണ്ടിന് സ്വന്തമാക്കുന്നു. ആഡ്-ഓണുകളോടെ ഈ തുക 18 മില്യൺ പൗണ്ട് വരെ ഉയരാം. ആൻഫീൽഡിൽ അലിസണിന് പിന്നിൽ രണ്ടാം ചോയ്സ് ഗോൾകീപ്പറായ താരം സ്ഥിരമായി ആദ്യ ഇലവനിൽ കളിക്കാൻ അവസരം തേടുകയാണ്.


ബ്രെൻ്റ്ഫോർഡിൻ്റെ നിലവിലെ ഒന്നാം നമ്പർ ഗോൾകീപ്പർ മാർക്ക് ഫ്ലെക്കൻ 11 മില്യൺ പൗണ്ടിന് ബയേൺ ലെവർകുസനിലേക്ക് മാറുകയാണ്. ഇതിന് പകരമാണ് അവർ കെല്ലെഹറിനെ ടീമിലെത്തിക്കുന്നത്.

Exit mobile version