ഏഴു വർഷങ്ങൾക്ക് ശേഷം റയാൻ ബാബെൽ പ്രീമിയർ ലീഗിൽ

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഡച്ച് സ്ട്രൈക്കർ റയാൻ ബാബേൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെ വരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമാണ് ബാബെലിനെ സൈൻ ചെയ്യുന്നത്. ആറു മാസത്തെ ലോൺ കരാറിൽ ആകും ബാബെലിന്റെ ഇംഗ്ലണ്ടിലേക്കുള്ള മടക്കം. അവസാന രണ്ടു വർഷമായി തുർക്കി ക്ലബായ ബെസ്കാസിൽ ആയിരുന്നു ബാബേൽ കളിച്ചിരുന്നത്. ബെസികാസിൽ നിന്നാണ് ഇപ്പോൾ ലോണിൽ താരം ഫുൾഹാമിൽ എത്തുന്നത്.

റിലഗേഷൻ ബാറ്റിലിൽ ഉള്ള ഫുൾഹാമിനെ സഹായിക്കാൻ ബാബെലിന് ആകുമെന്നാണ് വിശ്വസിക്കുന്നത്. 32കാരനായ ബാബെൽ 2011 വരെ ലിവർപൂളിന്റെ താരമായിരു‌ന്നു. ലിവർപൂളിൽ നാലു സീസണുകളോളം ബാബേൽ കളിച്ചിട്ടുണ്ട്. ലിവർപൂൾ വിട്ടശേഷം ഹോഫൻഹെയിം, അയാക്സ്, അൽ ഐൻ തുടങ്ങിയ ക്ലബുകൾക്കെല്ലാം ബാബെൽ ബൂട്ടു കെട്ടി.

Exit mobile version