ആദ്യ അങ്കത്തിന് തയ്യാർ, വിനീത് ആദ്യ ഇലവനിൽ ഇല്ല

ഐ എസ് എൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനിൽ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബെഞ്ചിൽ സി കെ ഉണ്ട്. സഹൽ അബ്ദുൽ സമദാണ് ടീമിൽ ഉള്ള ഏക മലയാളി. പ്രമുഖരെയെല്ലാം അണിനിരത്തി തന്നെയാണ് എ ടി കെ കൊൽക്കത്ത ഇറങ്ങുന്നത്. പെകൂസണും കിസിറ്റോയും ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടില്ല. വിജയിച്ചു കൊണ്ട് തന്നെ സീസൺ തുടങ്ങാമെന്നാണ് ജെയിംസും സംഘവും കരുതുന്നത്.

എ ടി കെ കൊൽക്കത്ത:

അരിന്ദാം ഭട്ടാചാര്യ, ഐബർലോംഗ്, ഗേഴ്സൺ വിയേര, ജോൺ ജോൺസൺ, സെന റാൽടെ, പ്രണോയ്, ലാൻസരോടെ, മൈമൗനു, ജയേശ്, എവർടൺ സാന്റോസ്, ബല്വന്ത്

കേരള ബ്ലാസ്റ്റേഴ്സ്:

ധീരജ്, റാകിപ്, ജിങ്കാൻ, പെസിച്, ലാൽറുവത്താര, സൈമൻലിൻ ദംഗൽ, നികോള, ഹാളിചരൺ, സഹൽ, സ്റ്റൊഹനോവിച്, പൊപ്ലാനിക്

Exit mobile version