വിരമിക്കൽ തീരുമാനം പിൻവലിച്ചത് എന്തെന്ന് വ്യക്തമാക്കി അനസ്

ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചതെന്താണെന്ന് വ്യക്തമാക്കി അനസ് എടത്തൊടിക. നേരത്തെ ഏഷ്യൻ കപ്പിന് ശേഷം വിരമിച്ച അനസ് ഇപ്പോൾ ഇന്റർ കോണ്ടിനെന്റൽ കപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യൻ ജേഴ്സി അണിഞ്ഞ് കളിക്കുമ്പോൾ ലഭിക്കുന്ന ബഹുമാനമാണ് തന്നെ വീണ്ടും ഇന്ത്യൻ ടീമിൽ എത്തിച്ചതെന്ന് അനസ് പറഞ്ഞു.

പരിശീലകൻ സ്റ്റിമാചിന്റെ ക്ഷണമാണ് ടീമിലേക്ക് വീണ്ടും വരാനുള്ള കാരണം.സ്റ്റിമാച് തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം സംരക്ഷിക്കുന്ന പ്രകടനം കാഴ്ചവെക്കണമെന്നും അനസ്സ് പറഞ്ഞു. ഒരു വർഷമുമ്പ് ഉണ്ടായിരുന്ന അതേ ആവേശം ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ തനിക്ക് ഉണ്ടെന്നും ഒരിക്കൽ കൂടെ വെല്ലുവിളികൾ നേടാൻ താൻ തയ്യാറാണെന്നും അനസ് പറഞ്ഞു.

കോൺസ്റ്റന്റൈന്റെ കീഴിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളിൽ അനസിന്റെ വലിയ പങ്കുണ്ടായിരുന്നു എന്നും അതാണ് അനസിനെ തിരികെ വിളിക്കാൻ കാരണം എന്നും സ്റ്റിമാച് പറഞ്ഞു. തന്റെ ക്ഷണം സ്വീകരിച്ചതിന് അനസിന് അദ്ദേഹം നദി അറിയിക്കുകയും ചെയ്തു.

Exit mobile version