Picsart 24 04 30 18 05 11 640

മലയാളി ഇല്ലാതെ ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല!! സഞ്ജു ഇന്ത്യയുടെ ഭാഗ്യം ആകുമോ!!

മലയാാളി ഇൻ ഇന്ത്യൻ ലോകകപ്പ് ടീം. അതായിരുന്നു അവസാന കുറച്ച് കാലമായി ക്രിക്കറ്റ് പ്രേമികൾ. ആഗ്രഹിച്ചിരുന്നത്. മലയാളി ഇല്ലാതെ ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ലോകകപ്പ് നേടാൻ ആകില്ല എന്ന് എപ്പോഴും പറയും. കാരണം ഇന്ത്യ മൂന്നുതവണ ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ ഇന്ത്യ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ മലയാളി കൊണ്ടുവരുന്ന ആ കിരീട ഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടും എന്നാണ് മലയാളികൾ വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഇന്ത്യ ആദ്യമായിട്ട് 1983ല്‍ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൾസൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടം നേട്ടത്തിന്റെ ഭാഗമായി.

പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അതിനുശേഷം അവസാന ലോകകപ്പുകളിൽ സഞ്ജു സാംസണ് അവസരം കിട്ടുമെന്ന് മലയാളികൾ പലപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നൊക്കെ സഞ്ജു താഴയപ്പെടുകയായിരുന്നു. അവസാനം ഈ ലോകകപ്പിൽ ആണ് സഞ്ജുവിന് അവസരം കിട്ടിയത്. മലയാളികളുടെ അഭിമാനമായ സഞ്ജു ഇന്ത്യയുടെ കൂടെ അഭിമാനമായി ഇന്ത്യയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവെക്കും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ മലയാളി ക്രിക്കറ്റ് ലോകം ഉള്ളത്.

Exit mobile version