Picsart 22 09 24 10 43 42 321

ബംഗ്ലാദേശും അയർലണ്ടും വനിതാ ടി20 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

അബുദാബിയിൽ നടന്ന ക്വാളിഫയറിന്റെ സെമി ഫൈനലുകൾ ജയിച്ച് അയർലൻഡും ബംഗ്ലാദേശും 2023-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.

ആദ്യ സെമിയിൽ സിംബാബ്‌വെയെ നേരിട്ട അയർലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുത്തു‌. പകരം സിംബാബ്‌വെക്ക് 133 റൺസ് എടുക്കാനെ ആയുള്ളൂ. അർലീൻ നോറ കെല്ലിയും ജെയ്ൻ മഗ്വറും രണ്ട് വിക്കറ്റ് വീതം അയലണ്ടിനായി വീഴ്ത്തി.

തായ്ലാന്റിനെ 11 റൺസിനാണ് ബംഗ്ലാദേശ് സെമിയിൽ തോൽപ്പിച്ചത്. 113 റൺസ് മാത്രമെ ബംഗ്ലാദേശിന് എടുക്കാൻ ആയുള്ളൂ എങ്കിലും ആ ലക്ഷ്യം പിന്തുടരാൻ വരെ തായ്ലാന്റിനായില്ല.

Exit mobile version