Picsart 25 03 21 08 54 11 774

വിനീഷ്യസ് ജൂനിയറിൻ്റെ 99ആം മിനുറ്റിലെ ഗോളിൽ ബ്രസീലിന് ജയം

വിനീഷ്യസ് ജൂനിയറുടെ സ്റ്റോപ്പേജ് ടൈം ഗോളിൽ ബ്രസീൽ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ 2-1ന്റെ നാടകീയമായ വിജയം ഉറപ്പിച്ചു. ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ശാന്തമായി ലക്ഷ്യത്തിൽ എത്തിച്ച് റാഫിഞ്ഞ ആതിഥേയർക്കായി സ്‌കോറിംഗ് തുറന്നു. എന്നിരുന്നാലും, ഹാഫ്ടൈമിന് മുമ്പ് കൊളംബിയ മത്സരത്തിലേക്ക് മടങ്ങിയെത്തി. 41-ാം മിനിറ്റിൽ ഹാമസ് റോഡ്രിഗസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ലൂയിസ് ഡയസ് സമനില പിടിച്ചു.

കളി സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷം, 99-ാം മിനിറ്റിൽ, റാഫിഞ്ഞയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂനിയർ വിജയ ഗോൾ നേടി. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റുമായി ബ്രസീൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി, 19 പോയിൻ്റുമായി കൊളംബിയ ആറാം സ്ഥാനത്താണ്. ഇനി ബ്രസീൽ അടുത്ത മത്സരത്തിൽ അർജന്റീനയെ ആകും നേരിടുക.

Exit mobile version