Picsart 24 05 22 00 35 03 654

വൻ അട്ടിമറി!! അമേരിക്ക ടി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചു

ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പരയിൽ അട്ടിമറി വിജയവുമായി ലോകകപ്പിലെ ആതിഥേയരായ അമേരിക്ക. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ അമേരിക്ക തോൽപ്പിച്ചു. അഞ്ചു വിക്കറ്റിന്റെ വിജയമാണ് അമേരിക്ക നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 153-6 എന്ന സ്കോർ ആയിരുന്നു ഉയർത്തിയത്.

ബംഗ്ലാദേശിനായി ബാറ്റ് കൊണ്ട് 57 റൺസ് എടുത്ത ഹ്രിദോയ് മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അമേരിക്ക ഒരു ഘട്ടത്തിൽ 15 ഓവറിൽ 94-5 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് സി ജെ ആൻഡേഴ്സൺ, ഹർമീത് സിംഗ് എന്നിവർ ചേർന്നു പടുത്ത കൂട്ടുകെട്ട് അമേരിക്കയെ കരകയറ്റി.

20ആ ഓവറിലേക്ക് അവർ വിജയം പൂർത്തിയാക്കി. 34 റൺസ് എടുത്ത ആൻഡേഴ്സണും, 13 പന്തിൽ 33 റൺസ് എടുത്ത് ഹർമീത് സിംഗും ആണ് അമേരിക്കയെ ചരിത്ര വിജയത്തിലേക്ക് എത്തുച്ചത്.

Exit mobile version