Picsart 22 11 26 01 21 41 265

കഴിയുന്നത്ര വേഗത്തിൽ ബൗൾ ചെയ്യാൻ ഉമ്രാൻ മാലിക് നോക്കണം – സഹീർ ഖാൻ

ഇന്നലെ ഇന്ത്യക്ക് വേണ്ടി ആദ്യ ഏകദിനം കളിച്ച ഉമ്രാൻ മാലിക് ആദ്യ അഞ്ച് ഓവറിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു എങ്കിലും പിന്നീട് ഏറെ റൺസ് വഴങ്ങിയിരുന്നു‌. ഉമ്രാൻ മാലികിന്റെ പ്രകടനം നല്ലതായിരുന്നു എന്ന് സഹീർ ഖാൻ പറഞ്ഞു.

അവൻ വളരെ നന്നായി കളി ആരംഭിച്ചു. എല്ലാവരും സംസാരിക്കുന്ന വേഗത തന്നെയാണ് അവന്റെ ശക്തി, അവൻ തന്റെ ശക്തി ആദ്യ ഓവറുകളിൽ പുറത്തെടുത്തു. സഹീർ പറഞ്ഞു.

അവസാനം ചില പിഴവുകൾ പറ്റി. പക്ഷെ ഇത് തുടക്കമാണ്. പഠിച്ചു കൊള്ളും. സഹീർ ഖാൻ ഇന്നലത്തെ മത്സര ശേഷം പറഞ്ഞു. അവൻ നൽകിയ റണ്ണുകൾ നിങ്ങൾക്ക് അവഗണിക്കാം, ഇത്തരം വേഗതയിൽ പന്തെറിയുന്ന അവനെപ്പോലുള്ള ഒരു ബൗളർക്ക് പ്രധാനം വിക്കറ്റ് എടുക്കുക ആണ്. അപ്പോൾ റൺ വഴങ്ങിയേക്കും. സഹീർ പറയുന്നു.

ഉമ്രാന് ചില ഫൈൻ ട്യൂണിംഗ് ആവശ്യമാണ്, എന്നാൽ അവൻ മുന്നോട്ട് പോകുമ്പോൾ അവൻ പഠിക്കും. അവൻ തന്റെ ശക്തിയെ ഉപയോഗിക്കുജയും കഴിയുന്നത്ര വേഗത്തിൽ ബൗൾ ചെയ്യാൻ നോക്കുകയും വേണം. സഹീർ കൂട്ടിച്ചേർത്തു.

Exit mobile version