തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്ക ബംഗ്ലാശിനെതിരായ ഏകദിനങ്ങളിൽ സീനിയർ താരങ്ങളിൽ പലരും ഒഴിവാക്കപ്പെടും എന്ന വാർത്തയ്ക്ക് പിന്നാലെയാണ് തിസാര പെരേര വിരമിക്കൽ പ്രഖ്യാപിച്ചത്‌. 32കാരനായ താരം ശ്രീലങ്കയെ എകദിനത്തിലും ടെസ്റ്റിലും ടി20യിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 166 ഏകദിനങ്ങൾ കളിച്ച താരം 2300 റൺസും 175 വിക്കറ്റും നേടിയിട്ടുണ്ട്.

84 ടി20 മത്സരങ്ങളിൽ ശ്രീലങ്കൻ ജേഴ്സി അണിഞ്ഞ താരം 1200 റൺസും 51 വിക്കറ്റും നേടി. ആറ് ടെസ്റ്റിലും താരം ശ്രീലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. 2014ലെ ഐ സി സി ടി20 ലോകകപ്പ് നേടിയ ശ്രീലങ്ക ടീമിലെ അംഗമായിരുന്നു തിസാര പെരേര. താരം ഇനി ക്ലബുകൾക്ക് വേണ്ടി കളിക്കുന്നത് തുടരും.

Exit mobile version