ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറി റിഷഭ് പന്ത്

ടെസ്റ്റിൽ ഇന്ത്യൻക്കയിൽ അരങ്ങേറ്റ കുറിച്ച് ഡൽഹി യുവതാരം റിഷഭ് പന്ത്. സീരിസിൽ ഇതുവരെ മികച്ച ഫോം കണ്ടെത്താൻ കഴിയാതെ പോയ ദിനേശ് കാർത്തികിനെ മാറ്റിയാണ് റിഷഭ് പന്ത് ടീമിൽ ഇടം നേടിയത്. ഇന്ത്യയെ ടെസ്റ്റിൽ പ്രതിനിധീകരിക്കുന്ന 291മത്തെ താരമാണ് പന്ത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ വിക്കറ്റ് കീപ്പറാണ് പന്ത്.

ഐ.പി.എല്ലിലെയും ഇന്ത്യ എക്ക് വേണ്ടി ഇംഗ്ലണ്ടിൽ നടത്തിയ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിലാണ് താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചത്. നേരത്തെ ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പന്ത് നാല് ടി20 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version