ഇന്ത്യ ശ്രീലങ്ക

ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ജയിക്കാൻ 162 റൺസ്!!

ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. അവർക്ക് ആയി ഇന്ന് കുശാൽ പെരേര ആണ് അർധ സെഞ്ച്വറിയുമായി തിളങ്ങിയത്. കുശാൽ പെരേര 34 പന്തിൽ നിന്ന് 53 റൺസ് എടുത്തു. 2 സിക്സും 6 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അർധ സെഞ്ച്വറി നേടിയ കുശാൽ പെരേര

പതും നിസാങ്ക 32 റൺസുമായി തിളങ്ങി. 24 പന്തിൽ നിന്നാണ് നിസങ്ക 32 റൺസ് എടുത്തത്. കമിന്ദു മെൻഡിസ് 26 റൺസും എടുത്തു.

ഇന്ത്യക്ക് ആയി ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും അർഷ്ദീപും 2 വിക്കറ്റു വീതവും രവി ബിഷ്ണോയ് 3 വിക്കറ്റും വീഴ്ത്തി.

Exit mobile version