Picsart 24 06 30 10 41 38 315

ദക്ഷിണാഫ്രിക്ക 266ന് ഓളൗട്ട്, ഫോളോ ഓൺ ചെയ്യിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ ഇന്ത്യ വിജയത്തോട് അടുക്കുന്നു. ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയെ ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. 266 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓളൗട്ട് ആയത്. 337 റൺസിന്റെ ലീഡ് ഉള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിപ്പിച്ചു.

ഇന്ത്യക്ക് ആയി സ്നേഹ റാണ 8 വിക്കറ്റുമായി തിളങ്ങി. 25 ഓവറിൽ 77 റൺസ് വിട്ടു കൊടുത്തായിരുന്നു 8 വിക്കറ്റുകൾ വീഴ്ത്തിയത്. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി. 74 റൺസ് എടുത്ത മരിസനെ കാപ്പ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ ആയത്.

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 603 എന്ന റെക്കോർഡ് ടോട്ടൽ നേടിയിരുന്നു.

Exit mobile version