Picsart 25 01 29 20 03 48 583

സ്മിത്തിനും ഖവാജക്കും സെഞ്ച്വറി! ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

ശ്രീലങ്കയ്‌ക്കെതിരായ ഗോളിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ സ്റ്റീവ് സ്മിത്തിന്റെയും ഉസ്മാൻ ഖവാജയുടെയും അപരാജിത സെഞ്ച്വറികൾ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു. സ്മിത്ത് ഇന്ന് തന്റെ 35-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ഒപ്പം ടെസ്റ്റ് കരിയറിലെ 10,000 റൺസ് എന്ന നാഴികല്ലിൽ എത്തുകയും ചെയ്തു.

ഖവാജ വെറും 130 പന്തിൽ നിന്ന് ആണ് സെഞ്ച്വറി നേടിയത്. മൂന്നാം വിക്കറ്റിൽ ഇവർ നേടിയ 195 റൺസിന്റെ കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ ആദ്യ ദിനം 2 വിക്കറ്റിന് 330 റൺസിലെത്തിക്കാൻ സഹായിച്ചു, എന്നാൽ മഴ കാരണം കളി നേരത്തെ അവസാനിപ്പിച്ചു.

ട്രാവിസ് ഹെഡ് 40 പന്തിൽ നിന്ന് 57 റൺസ് നേടിയും ലബുഷാനെ 20 റൺസ് നേടിയും പുറത്തായി. സ്മിത്ത് ഇപ്പോൾ 104 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

Exit mobile version