Picsart 24 07 21 11 39 40 558

ശ്രേയങ്ക പാട്ടീലിന് പരിക്ക്, ഏഷ്യാ കപ്പിൽ നിന്ന് പുറത്ത്

2024 ലെ വനിതാ ഏഷ്യാ കപ്പിൽ ഇനി ഇന്ത്യൻ ഓൾ റൗണ്ടർ ശ്രേയങ്ക പാട്ടീൽ കളിക്കില്ല. വിരലിന് പൊട്ടലുണ്ടായതിനെ തുടർന്നാണ് ശ്രേയങ്ക പാട്ടീൽ പുറത്തായത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ നേരിടുമ്പോൾ ആയിരുന്നു ഓൾറൗണ്ടറിന് പരിക്കേറ്റത്. ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 21 കാരിയുടെ ഇടതു കൈയുടെ വിരലിന് പരിക്കേറ്റത്. നേരത്തെ RCBക്കായി കളിക്കുന്നതിനിടെയും ശ്രേയങ്കയ്ക്ക് ഇതേ വിരലിന് പരിക്കേറ്റിരുന്നു.

ശ്രേയങ്കയ്ക്ക് പകരക്കാരനായി ഇടംകയ്യൻ സ്പിന്നർ തനൂജ കൻവാറിനെ ടീമിൽ ഉൾപ്പെടുത്തി. ഇതുവരെ ദേശീയ ടീമിനായി തനൂജ കളിച്ചിട്ടില്ല. കഴിഞ്ഞ WPL സീസണിൽ ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി എട്ട് കളികളിൽ നിന്ന് 10 വിക്കറ്റുകൾ അവൾ നേടിയിരുന്നു.

Exit mobile version