Picsart 23 10 15 00 50 39 947

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല എന്ന് സഖ്ലെയ്ൻ മുഷ്താഖ്

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരുമോ ഇല്ലയോ എന്നത് വിഷയമല്ല എന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സഖ്‌ലെയ്ൻ മുഷ്താഖ്. ഇതിൽ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കുന്നത് ശരിയല്ല എന്നും മുഷ്താഖ് പറഞ്ഞു.

“ഇത് ലളിതമാണ്. ഇന്ത്യക്ക് കളിക്കാൻ വരണമെങ്കിൽ അവർക്ക് വരാം. അവർ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് പ്രശ്നമല്ല. അതിൽ ബഹളമുണ്ടാക്കുന്നതിൽ അർത്ഥമില്ല. ഇത് ഒരു ടീമിനെയും നല്ലതോ ചീത്തയോ ആക്കില്ല. ഇത് ഐസിസിയുടെ ടൂർണമെന്റ് ആണ്, അവർ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തോളം.” മുഷ്താഖ് പറഞ്ഞതായി ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

Exit mobile version