Picsart 24 07 06 14 14 07 760

“തനിക്ക് കിട്ടുന്ന സ്നേഹം ഇന്ത്യൻ ഡ്രസിംഗ് റൂമിൽ ചർച്ചയാണ്” – സഞ്ജു സാംസൺ

തനിക്ക് ഏത് ഗ്രൗണ്ടിൽ ചെന്നാലും ലഭിക്കുന്ന പിന്തുണ ഇന്ത്യൻ ഡ്രസിംഗ് റൂമിൽ ചർച്ചയാണെന്ന് സഞ്ജു സാംസൺ‌. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് നേടിയ അനുഭവത്തെ കുറിച്ച് സംസാരിച്ചത്‌. ഇന്ത്യൻ ടീമിനൊപ്പം ലോകത്ത് ഏത് ഗ്രൗണ്ടിൽ ചെന്നാലും എനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ സ്റ്റേഡിയത്തിൽ “എട മോനെ കളിയെട” എന്ന് പറഞ്ഞു പിന്തുണക്കാൻ ആൾക്കാർ ഉണ്ടാകും. സഞ്ജു പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗ് ലോഗോ സഞ്ജു സാംസൺ പ്രകാശനം ചെയ്യുന്നു

തനിക്ക് കിട്ടുന്ന പിന്തുണ ഇന്ത്യൻ ഡ്രസിംഗ് റൂമിൽ ചർച്ച ആണ്. അവർക്ക് ഈ പിന്തുണ കണ്ട് അത്ഭുതമാണ്. സഞ്ജു സാംസൺ പറഞ്ഞു. താൻ ഇത്രയും സ്നേഹം അർഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് എന്ന് സഞ്ജു പറഞ്ഞു.

അവസാന മൂന്ന് നാല് മാസം തനിക്ക് നല്ലതായിരുന്നു. ഐ പി എൽ മുതൽ ലോകകപ്പ് വിജയം വരെ. ലോകകപ്പിന്റെ ഒരു ഭാഗമാകുക എന്നത് വലിയ കാര്യമാണ് എന്ന് താൻ മനസ്സിലാക്കുന്നു. സിംബാബ്‌വെയിലും തനിക്ക് നല്ല സമയമായിരുന്നു. ശ്രീലങ്കയിൽ തനിക്ക് വേണ്ടത്ര തിളങ്ങാൻ ആയില്ല. രണ്ട് ഡക്ക് ഇട്ടാൽ വരുന്ന വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഉള്ള പക്വത തനിക്ക് ഉണ്ട് എന്നും സഞ്ജു പറഞ്ഞു.

Exit mobile version