കേരളത്തിന് കൈത്താങ്ങായി സഞ്ജു സാംസണും

കേരളം കടന്നു പോവുന്ന ശ്കതമായ വെള്ളപ്പൊക്കത്തിന് സഹായഹസ്തവുമായി കേരള ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 15 ലക്ഷം രൂപയാണ് സഞ്ജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സഞ്ജുവിന്റെ അച്ഛനായ സാംസൺ വിശ്വനാഥനും സഹോദരൻ സാലി സാംസണും കൂടി ചേർന്നാണ് തുക മുഖ്യ മന്ത്രിയെ ഏൽപിച്ചത്.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല താൻ ഇത് ചെയ്യുന്നതിനും എല്ലാരും ഇത് കണ്ട് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും സഞ്ജു സാംസൺ പറഞ്ഞു. തന്റെ പ്രവർത്തി കണ്ട് കൂടുതൽ പേർ സംഭാവന നൽകാനായി മുൻപോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡൈനാമോസിന്റെ താരമായിരുന്നു സഞ്ജു സാംസൺ. ഇന്ത്യൻ എ ടീമിനൊപ്പം വിജയവാഡയിലാണ് സഞ്ജു സാംസൺ ഇപ്പോൾ.

Exit mobile version