Picsart 24 01 19 12 36 54 614

ഇഷാൻ കിഷന് പരുക്ക്, ദുലീപ് ട്രോഫിയിൽ സഞ്ജു പകരമെത്തും

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷന് പരിക്കിനെത്തുടർന്ന് സെപ്റ്റംബർ 5 വ്യാഴാഴ്ച അനന്തപുരിൽ നടക്കുന്ന ദുലീപ് ട്രോഫി ഉദ്ഘാടന മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്. Cricbuzz-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, അടുത്തിടെ ചെന്നൈയിൽ നടന്ന ബുച്ചി ബാബു ടൂർണമെൻ്റിൽ പങ്കെടുത്ത കിഷൻ, ഇന്ത്യൻ ആഭ്യന്തര സീസൺ ഓപ്പണറുടെ പ്രാരംഭ മത്സരങ്ങൾ നഷ്ടപ്പെടും, ഇനി ഇപ്പോൾ അദ്ദേഹം തിരികെയെത്തും എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

സഞ്ജു ദുലീപ് ട്രോഫി ടീമിലേക്ക്

കിഷൻ്റെ അസാന്നിധ്യത്തിൽ, തിരഞ്ഞെടുത്ത നാല് ടീമുകളിലൊന്നിലും ഉൾപ്പെടാത്ത സഞ്ജു സാംസണെ പകരക്കാരനായി വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന മത്സരത്തിൽ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ നേതൃത്വത്തിലുള്ള ടീം സിയെ നേരിടാനൊരുങ്ങുന്ന ശ്രേയസ് അയ്യർ ക്യാപ്റ്റനായ ഡി ടീമിന് വേണ്ടിയാണ് കിഷൻ കളിക്കാനിരുന്നത്. സഞ്ജു ഈ ടീമിലേക്ക് ആകും എത്തുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. സെപ്തംബർ 12ന് അനന്തപുരിൽ എ ടീമിനെതിരെയും ടീം ഡി കളിക്കുന്നുണ്ട്.

Exit mobile version