Rohit Sharma

നവംബർ 24ന് രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ചേരും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നവംബർ 24 ന് പെർത്തിൽ ദേശീയ ടീമിൽ ചേരും. നവംബർ പകുതിയോടെ ടീം ഓസ്‌ട്രേലിയയിലേക്ക് പോയപ്പോൾ, രോഹിത് കുടുംബത്തോടൊപ്പം നിൽക്കേണ്ടത് കൊണ്ട് ടീമിനൊപ്പം ചേർന്നിരുന്നില്ല. നവംബർ 22 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കുന്നില്ല.

ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഓപ്പണിംഗ് ടെസ്റ്റിന് ശേഷം ടീമുമായി ലിങ്ക് ചെയ്യുമെന്ന് രോഹിത് ബിസിസിഐയോട് സ്ഥിരീകരിച്ചതായി Cricbuzz പറയുന്നു. പെർത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം മുതൽ രോഹിത് ടീമിനൊപ്പം ഡ്രസിംഗ് റൂമിൽ ഉണ്ടാകും. ആദ്യ ടെസ്റ്റിൽ ബുമ്ര ആണ് ഇന്ത്യയെ നയിക്കുന്നത്.

Exit mobile version