Picsart 24 09 01 00 25 33 538

മുഹമ്മദ് ഇനാനെ ഇപ്പോൾ തന്നെ രഞ്ജി ട്രോഫിയിലും മുഷ്താഖലിയിലും കളിപ്പിക്കണം എന്ന് സഞ്ജു

മലയാളി യുവതാരം മുഹമ്മദ് ഇനാനെ കെ സി എ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യണം എന്ന് സഞ്ജു സാംസൺ. 17 വയസ്സ് മാത്രമെ ഇനാന് ആയിട്ടുള്ളൂ എങ്കിലും ഇപ്പോൾ തന്നെ താരത്തിനെ വലിയ ടൂർണമെന്റുകൾ കളിപ്പിച്ച് പരിചയസമ്പത്ത് നൽകണം എന്ന് സഞ്ജു പറഞ്ഞു. ഇന്ന് ഇനാനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സഞ്ജു.

ഇനാൻ വലിയ ഭാവിയുള്ള പ്രതിഭയാണെന്ന് സഞ്ജു പറഞ്ഞു. ലെഗ് സ്പിന്നർ എന്നത് ഇന്ത്യയിൽ വലിയ പ്രാധാന്യമുള്ള ഒരു റോളാണ്. ഈ പ്രായത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി വലിയ പ്രകടനം നടത്തുന്നു എങ്കിൽ ഇനാൻ അത്ര നല്ല പ്രതിഭ ആയത് കൊണ്ടാണ്. സഞ്ജു പറയുന്നു.

കെ സി എ കളി ജയിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം ഇതുപോലെ അപൂർവ്വ ടാലന്റുകളെ പിന്തുണയ്ക്കാനും ശ്രമിക്കണം. താൻ 16ആം വയസ്സിൽ കേരളത്തിന്റെ രഞ്ജി ടീമിൽ എത്തിയിരുന്നു. അത് തനിക്ക് ഏറെ സഹായമായി. അതുപോലെ ഇനാനും അവസരം ലഭിക്കണം. മുസ്താഖലി പോലുള്ള ടൂർണമെന്റ് കളിച്ചാൽ ഐ പി എൽ ടീമുകളുടെ സ്കൗട്ടുകൾ ഇനാനെ കാണും. അത് താരത്തിന്റെ ഭാവി മാറ്റും. സഞ്ജു പറഞ്ഞു.

Exit mobile version