Maria Cummins Australia

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അമ്മ അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അമ്മ അന്തരിച്ചു. ദീർഘ കാലമായി അസുഖബാധിതയായിരുന്നു. ഡൽഹിയിൽ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കമ്മിൻസ് ഓസ്ട്രേലിയയിലേക്ക് തിരിച്ചിരുന്നു.

കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് തുടർന്ന് ഓസ്‌ട്രേലിയൻ ടീമിനെ നയിച്ചത്. കമ്മിൻസിന്റെ അമ്മയോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയൻ താരങ്ങൾ ബ്ലാക്ക് ബാൻഡ് അണിഞ്ഞാണവും ഇന്ന് മത്സരത്തിന് ഇറങ്ങുക. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്.

Exit mobile version