Picsart 23 02 01 12 08 25 160

“അർഷ്ദീപും ഇഷൻ കിഷനും ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറുകൾ” – കുംബ്ലെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ അർഷ്ദീപ് സിങ്ങിനെയും ഇഷാൻ കിഷനെയും ഇന്ത്യയുടെ അടുത്ത സൂപ്പർസ്റ്റാറുകളായി വിശേഷിപ്പിച്ചു, അവരുടെ വളർച്ച അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

“അർഷ്ദീപിനെ പോലെയുള്ള ഒരാളുമായി അടുത്ത് പ്രവർത്തിച്ചതിനാൽ, അദ്ദേഹം ഇന്ത്യയ്‌ക്കായി നൽകുന്ന സംഭാവനകളും അദ്ദേഹത്തിന്റെ വളർച്ചയും അതിശയകരമാണ് എന്ന് എനിക്ക് തോന്നുന്നു. അടുത്ത സൂപ്പർസ്റ്റാർ ബൗളറായി ഞാൻ അർഷ്ദീപിനെ കാണുന്നു” ജിയോസിനിമയിൽ കുംബ്ലെ പറഞ്ഞു.

ബാറ്റിംഗ് നോക്കിയാൽ, തനിക്ക് ലഭിച്ച അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളാണ് ഇഷാൻ കിഷൻ. അദ്ദേഹത്തിന് ഇരട്ട സെഞ്ച്വറിയുൻ നേടാൻ ആയി ,ബാറ്റിംഗിൽ സൂപ്പർ സ്റ്റാറാകുമെന്ന് ഞാൻ കരുതുന്ന ഒരാളാണ് അദ്ദേഹം. കുംബ്ലെ പറഞ്ഞു.

Exit mobile version