Klrahul

11 വയസ്സുകാരന്റെ ചികിത്സക്ക് ആയി 31 ലക്ഷം സംഭാവന നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ 11 വയസ്സുകാരന്റെ അപൂർവ രോഗത്തിന്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നൽക. അടിയന്തര അസ്ഥി മജ്ജ മാറ്റിവയ്ക്കൽ (ബിഎംടി) ആവശ്യമുള്ള 11 വയസ്സുള്ള വളർന്നുവരുന്ന ക്രിക്കറ്റ് താരത്തെ രക്ഷിക്കാൻ ആണ് രാഹുൽ എത്തിയത്. ഡിസംബറിൽ, ഇൻഷുറൻസ് ഏജന്റായ വരദ് നലവാഡെയുടെ പിതാവ് സച്ചിനും അമ്മ സ്വപ്ന ഝായും മകന്റെ ചികിത്സയ്ക്ക് ആവശ്യമായ 35 ലക്ഷം രൂപ സ്വരൂപിക്കുന്നതിനായി പ്രചാരണം ആരംഭിച്ചിരുന്നു.

വരദിനെ കുറിച്ച് അറിഞ്ഞയുടൻ രാഹുൽ ഇവരുമായി ബന്ധപ്പെട്ടു. മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽ പരിചരണത്തിലാണ് വരദ് ഇപ്പോൾ. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായതിൽ സന്തോഷമുണ്ട്‌ എന്ന് രാഹുൽ പറഞ്ഞു. അവൻ സുഖമായിരിക്കുന്നു. വരദ് എത്രയും വേഗം പൂർണ്ണ ആരോഗ്യത്തിൽ തിരിച്ചെത്തുമെന്നും തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ സംഭാവന കൂടുതൽ കൂടുതൽ ആളുകളെ മുന്നോട്ട് വരാനും ആവശ്യമുള്ളവരെ സഹായിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും രാഹുൽ പറഞ്ഞു.

Exit mobile version