Picsart 23 11 12 18 28 00 718

കെ എൽ രാഹുൽ തന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റരുത് എന്ന് മഞ്ജരേക്കർ

ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ തന്റെ ബാറ്റിങ് സ്ഥാനം മാറ്റരുത് എന്ന് മഞ്ജരേക്കർ. അഞ്ചാം സ്ഥാനത്ത് തന്നെ താരം ഉറച്ചുനിൽക്കണമെന്ന് മഞ്ജരേക്കർ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ അഞ്ചാം നമ്പറിൽ മികച്ച പ്രകടനമാണ് കെഎൽ രാഹുൽ ഇതുവരെ കാഴ്ചവെച്ചത്. 2023ൽ 17 ഇന്നിംഗ്‌സുകളിൽ നിന്ന് 64.6 ശരാശരിയിൽ 711 റൺസാണ് രാഹുൽ അഞ്ചാമനായി ഇറങ്ങി നേടിയത്.

“ബാറ്റിംഗ് ഓർഡറിൽ കെ എൽ രാഹുലിന്റെ സ്ഥാനം മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഏഷ്യാ കപ്പിലും തുടർന്ന് 2023 ലോകകപ്പിലും അഞ്ചാം നമ്പറിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. സ്ഥിരതയുള്ള അഞ്ചാം നമ്പർ ആകാനുള്ള എല്ലാ കഴിവുകളും കെഎൽ രാഹുലിനുണ്ട്. ടീം മാനേജ്‌മെന്റ് അങ്ങനെ തുടരണം” സഞ്ജയ് മഞ്ജരേക്കർ ESPNcriinfoയോട് പറഞ്ഞു

Exit mobile version