Picsart 23 02 19 11 37 07 458

കെ എൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, ഇന്ത്യക്ക് ഇനിയും 101 റൺസ് വേണം

ഡെൽഹി ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ഉയർത്തിയ 115 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കളി ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലാണ്. കെ എൽ രാഹുലിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു റൺസ് മാത്രമാണ് രാഹുൽ എടുത്തത്. ഇപ്പോൾ 12 റൺസുമായി രോഹിതും 1 റൺസുമായി പൂജാരയുമാണ് ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ഇനി 101 റൺസ് കൂടെ വേണം വിജയിക്കാൻ.

ഇന്ന് ഓസ്ട്രേലിയൻ ബാറ്റിംഗ് ഇന്ത്യൻ സ്പിൻ ബൗളിംഗിന് മുന്നിൽ തകർന്നടിയുന്നതാൺ തുടക്കത്തിൽ കണ്ടത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 61-1 എന്ന നിലയിൽ ആയിരുന്നു ബാറ്റിംഗ് ആരംഭിച്ചത്‌. അവർ 113 റൺസ് എടുക്കുമ്പോഴേക്ക് ഓളൗട്ട് ആയി. 43 റൺസ് എടുത്ത ട്രാവിസ് ഹെഡിനെ ആണ് ആദ്യം ഇന്ന് ഓസ്ട്രേലിയക്ക് നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്.

ഇതിനു പിന്നാലെ 9 റൺസ് എടുത്ത സ്മിത്തും അശ്വിനു മുന്നിൽ കീഴടങ്ങി. 35 റൺസ് എടുത്ത ലബുഷെയ്ൻ, 2 റൺസ് എടുത്ത റെൻഷാ, റൺ ഒന്നും എടുക്കാതെ ഹാൻഡ്സ്കോമ്പ്, റൺ ഒന്നും എടുക്കാതെ പാറ്റ് കമ്മിൻസ് എന്നിവർ മടങ്ങിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഓസ്ട്രേലിയൻ സ്കോർ 95-ൽ നിൽക്കുമ്പോൾ ആണ് ഈ നാലു വിക്കറ്റും ഒരു റൺസ് പോലും സ്കോർ ബോർഡിലേക്ക് അധികം ചേർക്കാതെ കളം വിട്ടത്.

പിന്നീട് 7 റൺസ് എടുത്ത അലക്സ് കാരിയും പുറത്തായി. അടുത്തതായി 8 റൺസ് എടുത്ത ലിയോണും ജഡേജയുടെ പന്തിൽ മടങ്ങി. പിന്നാലെ കുൻഹെമാനും പുറത്തായി.

ജഡേജ 7 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തിയാണ് ഒറ്റ സെഷനിൽ തന്നെ ഓസ്ട്രേലിയയെ തകർത്തത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒരു റൺസ് ലീഡ് വഴങ്ങിയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ എടുത്ത 263 റൺസ് പിന്തുടർന്ന ഇന്ത്യ 262 റൺസ് എടുത്തു ആണ് ഓളൗട്ട് ആയത്.

Exit mobile version