Picsart 23 02 01 12 00 38 783

കെ എൽ രാഹുൽ പരിശീലനം പുനരാരംഭിച്ചു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കെ എൽ രാഹുൽ ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചു. അടുത്തിടെ വിവാഹിതനായ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ കുറച്ച് കാലമായി കല്യാണം കാരണം വിശ്രമത്തിൽ ആയിരുന്നു‌. മുംബൈയിൽ ആണ് രാഹുൽ ഇപ്പോൾ ബാറ്റിംഗ് പരിശീലനം നടത്തുന്നത്. ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പര നഷ്ടമായ രാഹുൽ ബോർഡർ ഗവാസ്കർ ടെസ്റ്റ് സീരീസിൽ ഇന്ത്യക്ക് ഒപ്പം ചേരും.

ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം രാഹുൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9ന് നാഗ്പൂരിൽ ആരംഭിക്കും. തുടർച്ചയായി രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ നിർണായകമാണ്.

Exit mobile version