Picsart 25 11 14 17 52 31 004

റബാഡയുടെ പരിക്ക്: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി ആകാൻ സാധ്യത


ദക്ഷിണാഫ്രിക്കയുടെ മുൻനിര പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് വാരിയെല്ലിനേറ്റ പരിക്ക് കാരണം ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ താരം കളിക്കുന്നതും സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന് മുൻപുള്ള ആദ്യ പരിശീലന സെഷനിലാണ് റബാഡയ്ക്ക് പരിക്കേറ്റത്. സ്കാനിംഗിനും ഫിറ്റ്നസ് ടെസ്റ്റിനും ശേഷം താരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഒന്നാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.

നവംബർ 22-ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ റബാഡ കളിക്കുമോ എന്നറിയാൻ ദക്ഷിണാഫ്രിക്കൻ ടീം ഇപ്പോഴും കൂടുതൽ വൈദ്യ പരിശോധനകൾക്കായി കാത്തിരിക്കുകയാണ്.

Exit mobile version