Picsart 24 01 11 22 26 01 978

ജിതേഷ് ശർമ്മ തിളങ്ങി, സഞ്ജുവിന് ഇനി അവസരം കിട്ടാൻ സാധ്യത കുറവ്

ഇന്ന് സഞ്ജു സാംസണ് പകരം ആദ്യ ടി20യിൽ ജിതേഷ് ശർമ്മ ആയിരുന്നു വിക്കറ്റ് കീപ്പർ ആയി ഇറങ്ങിയത്‌. വിക്കറ്റ് കീപ്പറായും ബാറ്റു കൊണ്ടും ജിതേഷ് ശർമ്മ ഇന്ന് തിളങ്ങുകയും ചെയ്തു‌. ഇതോടെ ഇനി ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും സഞ്ജു സാംസണ് അവസരം കിട്ടാനുള്ള സാധ്യതകൾ കുറഞ്ഞു എന്ന് വേണം പറയാൻ. രണ്ടാം ടി20യിലും ഇന്ത്യ ജിതേഷിനെ തന്നെ കളിപ്പിക്കാൻ ആണ് സാധ്യത. ഇനി അവസാന ടി20യിൽ മാത്രമെ സഞ്ജുവിന് അവസരം കിട്ടാൻ സാധ്യതയുള്ളൂ.

ജിതേഷ് ഇന്ന് ഒരു നല്ല സ്റ്റമ്പിംഗിലൂടെ ഗുർബാസിനെ പുറത്താക്കിയിരുന്നു. ഇത് കൂടാതെ ബാറ്റു കൊണ്ട് പെട്ടെന്ന് റൺസ് എടുത്ത് ഇന്ത്യയുടെ സമ്മർദ്ദം കുറക്കുകയും ചെയ്തു. ജിതേഷ് 20 പന്തിൽ നിന്ന് 31 റൺസ് എടുത്താണ് ഇന്ന് ഔട്ടായത്. അഞ്ച് ഫോർ താരം അടിച്ചു. ഇന്ത്യ ആദ്യ ടി20 6 വിക്കറ്റിന് വിജയിക്കുകയും ചെയ്തു‌.

Exit mobile version