Picsart 24 02 03 10 58 19 169

ടെസ്റ്റ് റാങ്കിംഗിൽ വലിയ കുതിപ്പ് നടത്തി ജയ്സ്വാൾ

ഐ സി സി റാങ്കിംഗിൽ വലിയ കുതിപ്പ് നടത്തി യശസ്വി ജയ്സ്വാൾ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 214 റൺസ് നേടിയതിന് ശേഷം ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 29ആം സ്ഥാാനത്ത് ഉണ്ടായിരുന്ന ജയ്സ്വാൾ 15-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്.

ഒന്നാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറിക്ക് അടുത്ത് എത്തിയ ശുഭ്മാൻ ഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 35-ാം സ്ഥാനത്തെത്തി. അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും ധ്രുവ് ജുറലും യഥാക്രമം 75, 100 സ്ഥാനങ്ങളിൽ റാങ്കിംഗിൽ പ്രവേശിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ മികച്ച പ്രകടനം തുടർന്ന കെയ്ൻ വില്യംസൺ ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തൻ്റെ സ്ഥാനം ശക്തിപ്പെടുത്തി.

Exit mobile version