Picsart 24 06 29 23 11 42 963

ഹാർദിക് പാണ്ഡ്യക്ക് സ്റ്റോക്സിനെക്കാൾ കഴിവുണ്ട് പക്ഷെ സ്ഥിരതയില്ല – സ്റ്റൈറിസ്

ഹാർദിക് പാണ്ഡ്യ കൂടുതൽ സ്ഥിരത കാണിക്കേണ്ടതുണ്ട് എന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സ്കോട്ട് സ്റ്റൈറിസ്. ഹാർദിക് കഴിവ് നോക്കിയാൽ ഈ ലോകത്തെ മികച്ച ഓൾ റൗണ്ടർ ആണ് എന്നും പക്ഷെ സ്ഥിരത ഇല്ലാത്തത് അദ്ദേഹത്തെ പിറകോട്ട് വലിക്കുന്നു എന്നും സ്റ്റൈറിസ് പറഞ്ഞു.

“ഓൾ റൗണ്ടർ എന്നതിൽ ബെൻ സ്‌റ്റോക്‌സിനെക്കാൾ കഴിവ് ഹാർദികിന് ഉണ്ടാകാം. അദ്ദേഹം അസാമാന്യ വൈദഗ്ധ്യമുള്ള ക്രിക്കറ്റ് കളിക്കാരനാണ്. പക്ഷെ അവൻ അത് ഇതുവരെ സ്ഥിരത കാണിച്ചിട്ടില്ല. അതിനാൽ, അവൻ അവന്റെ പ്രകടനത്തിലൂടെ ടീമിനെ നയിക്കേണ്ടതുണ്ട്.” സ്റ്റൈറിസ് പറഞ്ഞു.

“ഹാർദിക് എപ്പോഴും കളിക്കണം എന്നാണ് ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നത്. അതാണ് ഇപ്പോൾ കാണേണ്ടത്. വരാനിരിക്കുന്ന ടൂർണമെൻ്റുകളിൽ ബാറ്റുകൊണ്ടും പന്ത് കൊണ്ടും കൂടുതൽ കാര്യങ്ങൾ നൽകാനുള്ള ഫിറ്റ്നസ് പാണ്ഡ്യ നേടണം” സ്റ്റൈറിസ് അഭിപ്രായപ്പെട്ടു.

Exit mobile version