Picsart 23 08 14 10 07 19 403

ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലും കളിക്കില്ല

2023ലെ ഏകദിന ലോകകപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ നടക്കാൻ പോകുന്ന ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമാകും. ഹാർദികിന് ഏറ്റ പരിക്ക് മാറാൻ ഇനിയും സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. താരം ഇതിനകം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്നു. പൂർണ്ണ സുഖം പ്രാപിക്കാൻ ആയി ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിൽ നിന്നും ഹാർദികിനെ ഒഴിവാക്കും.

ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. പരമ്പര നവംബർ 23 ന് വിശാഖപട്ടണത്തിൽ ആരംഭിക്കും, തിരുവനന്തപുരം (നവംബർ 26), ഗുവാഹത്തി (നവംബർ 28), നാഗ്പൂർ (ഡിസംബർ 1), ഹൈദരാബാദ് (ഡിസംബർ 3) എന്നിവിടങ്ങളിൽ ആണ് ബാക്കി മത്സരങ്ങൾ നടക്കുന്നത്.

Exit mobile version