Picsart 24 08 22 22 27 04 897

ഫ്ലിന്റോഫ് ഇംഗ്ലണ്ട് കോച്ചിംഗ് ടീം സ്ഥാനം ഒഴിഞ്ഞു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ത്രീ ലയൺസിൻ്റെ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള കോച്ചിംഗ് സ്റ്റാഫിൻ്റെ ഭാഗമായി മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിൻ്റോഫ് ഉണ്ടാകില്ല. സ്റ്റാൻഡ്-ഇൻ വൈറ്റ്-ബോൾ കോച്ച് മാർക്കസ് ട്രെസ്കോത്തിക്ക് പുതിയ കോച്ചിംഗ് ടീമിനെ നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് ഫ്ലിന്റോഫ് ഈ റോൾ ഒഴിയുന്നത്. ക്യാപ്റ്റൻ ജോസ് ബട്ലറുമായുള്ള പ്രശ്നങ്ങളും ഈ തീരുമാനത്തിന് കാരണമായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വർഷമായിരുന്നു ഫ്ലിന്റോഫ് ഇംഗ്ലണ്ട് ടീമിൽ ഒരു കൺസൾട്ടൻ്റായി പ്രവർത്തനം ആരംഭിച്ചറ്റ്ജ്. ഈ വർഷം നടന്ന ടി20 ലോകകപ്പിൽ അസിസ്റ്റൻ്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചു. നോർത്തേൺ സൂപ്പർചാർജേഴ്‌സിന്റെ ഹെഡ് കോച്ചായും അടുത്തിടെ ഫ്ലിന്റോഫ് പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ സൂപ്പർചാർജേഴ്സ് മികച്ച പ്രകടനം നടത്തിയിരുന്നു., ഏഴ് ഗെയിമുകളിൽ അഞ്ചെണ്ണം വിജയിച്ചു. പക്ഷെ നിർഭാഗ്യം കാരണം പ്ലേഓഫിൽ ഇടംപിടിക്കാൻ ആയില്ല.

Exit mobile version