ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഉപേക്ഷിച്ചു

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന ഉപേക്ഷിച്ചു. മഴയാണ് ഇന്നത്തെ മത്സരം ഉപേക്ഷിക്കാൻ കാരണമായത്. മത്സരം 12ആം ഓവറിൽ നിൽക്കെയാണ് മത്സരം മഴ മുടക്കിയത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്ക 11.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഹെൻഡ്രിക്സ് 35 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ദക്ഷിണാഫ്രിക്ക തോൽക്കില്ലെന്ന് ഉറപ്പായി. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം 7 വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

Exit mobile version