Picsart 24 09 02 00 38 10 581

വീണ്ടും ഗസ് ആറ്റ്കിൻസന്റെ മികവ്,രണ്ടാം ടെസ്റ്റും വിജയിച്ച് ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചു. 190 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്താമാക്കിയത്. രണ്ടാം ഇന്നിങ്സിൽ അവർ ശ്രീലങ്കയെ 292ൽ ഓളൗട്ട് ആക്കി. നേരത്തെ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ഗസ് ആറ്റ്കിൻസൺ ഇന്ന് അഞ്ചു വിക്കറ്റും കൂടെ എടുത്ത് കളിയിലെ ഹീറോ ആയി. തുടർച്ചയായ രണ്ടാം മത്സരത്തിലും ആറ്റ്കിൻസൺ പ്ലയർ ഓഫ് ദി മാച്ച് ആയി.

ശ്രീലങ്കയ്ക്ക് ആയി രണ്ടാം ഇന്നിംഗ്സിൽ കരുണരത്നെ 55, ചന്ദിമാൽ 58, ധനഞ്ചയ 50, എന്നിവർ അർധ സെഞ്ച്വറിയുമായി പൊരുതി എങ്കിലും കാര്യമുണ്ടായില്ല.

ആറ്റ്കിൻസൺ 62 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ക്രിസ് സ്റ്റോക്സ്, ഒലി സ്റ്റോൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 427 റൺസും രണ്ടാം ഇന്നിങ്സിൽ 251 റൺസും എടുത്തിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 196ന് ഓളൗട്ട് ആയിരുന്നു.

Exit mobile version