Picsart 23 06 10 00 35 58 795

ആഷസ് പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ഹാരി ബ്രൂക്ക് വൈസ് ക്യാപ്റ്റൻ, വുഡും ആർച്ചറും മടങ്ങിയെത്തി


ഓസ്ട്രേലിയക്കെതിരായ ആഷസ് 2025-26 പരമ്പരയ്ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓലി പോപ്പിന് പകരം ഹാരി ബ്രൂക്കിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നീ പേസ് ബൗളർമാർ ടീമിൽ ഇടം നേടി. അതേസമയം, പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്ത ക്രിസ് വോക്സിന് ടീമിൽ ഇടം നേടാനായില്ല.


ഇന്ത്യക്കെതിരായ പരമ്പരയിൽ പരിക്കേറ്റിരുന്ന ബെൻ സ്റ്റോക്സ് തന്നെയാണ് ടീമിനെ നയിക്കുന്നത്. നവംബർ 21ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുൻപ് സ്റ്റോക്സ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോ റൂട്ട്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ് എന്നിവർ ബാറ്റിംഗിന് കരുത്ത് പകരും. ജാമി സ്മിത്ത് വിക്കറ്റ് കീപ്പറായി ടീമിലെത്തി. വിരലിന് പരിക്കേറ്റ യുവ സ്പിന്നർ ഷൊയ്ബ് ബഷീർ ടീമിൽ സ്ഥാനം നിലനിർത്തി. വിൽ ജാക്സ്, മാത്യു പോട്ട്സ് എന്നിവരും ടീമിലുണ്ട്.


ആർച്ചർ, വുഡ്, ജോഷ് ടോംഗ്, ബ്രൈഡൺ കാർസ്, ഗസ് അറ്റ്കിൻസൺ എന്നിവരടങ്ങിയ പേസ് നിര ശക്തമാണ്.


നവംബർ 21 മുതൽ ജനുവരി 7 വരെ പെർത്ത്, ബ്രിസ്ബേൻ, അഡ്‌ലെയ്ഡ്, മെൽബൺ, സിഡ്‌നി എന്നിങ്ങനെ അഞ്ച് വേദികളിലാണ് ആഷസ് പരമ്പര നടക്കുന്നത്.

England Ashes squad: Ben Stokes (Captain), Jofra Archer, Gus Atkinson, Shoaib Bashir, Jacob Bethell, Harry Brook (Vice-Captain), Brydon Carse, Zak Crawley, Ben Duckett, Will Jacks, Ollie Pope, Matthew Potts, Joe Root, Jamie Smith, Josh Tongue, Mark Wood

Exit mobile version