Picsart 25 05 05 08 21 49 006

ദിഗ്വേഷ് വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തി, വിലക്ക് കിട്ടാൻ സാധ്യത


ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മത്സരത്തിൽ ദിഗ്വേഷ് റാത്തി വിക്കറ്റുകൾ നേടിയതിനൊപ്പം വിവാദപരമായ ‘നോട്ട്ബുക്ക്’ ആഘോഷം പുനരാവിഷ്കരിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞു.


എൽഎസ്ജിയുടെ ബൗളിംഗ് നിരയിലെ ഏക സ്പിന്നറായി കളിച്ച ദിഗ്വേഷിന് 4-0-46-2 എന്ന മോശം കണക്കുകളുള്ള ഒരു ദിവസമായിരുന്നു. എന്നിരുന്നാലും, ഫോമിലുള്ള ശ്രേയസ് അയ്യരെ 13-ാം ഓവറിലും അപകടകാരിയായ പ്രഭ്സിമ്രാൻ സിംഗിനെ 19-ാം ഓവറിലും


ഓരോ വിക്കറ്റ് നേടിയ ശേഷവും റതി തൻ്റെ ഐക്കണിക് ‘നോട്ട്ബുക്ക്’ ആംഗ്യം ഉപയോഗിച്ച് വക്കറ്റ് ആഘോഷിച്ചു. ഈ ആഘോഷം സീസണിന്റെ തുടക്കത്തിൽ ദിഗ്വേഷിന് രണ്ട് തവണ പിഴ ലഭിക്കാൻ കാരണമായിരുന്നു. മുൻപ് മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം ആഘോഷത്തിൽ മാറ്റം വരുത്തിയെങ്കിലും, ഈ നിർണായക മത്സരത്തിൽ റാത്തി തൻ്റെ പഴയ ശൈലിയിലേക്ക് വീണ്ടും മടങ്ങി. വീണ്ടും ഈ സെലിബ്രേഷൻ നടത്തിയത് അച്ചടക്ക നടപടികൾക്കോ സസ്പെൻഷനോ കാരണമായേക്കാം എന്നാണ് റിപ്പോർട്ടുകൾ.


Exit mobile version