ഓസ്‌ട്രേലിയക്കെതിരെ 16കാരന് അരങ്ങേറ്റം നൽകാനൊരുങ്ങി പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ പതിനാറുവയസ്സുകാരൻ നസീം ഷാക്ക് അരങ്ങേറ്റം നൽകാനൊരുങ്ങി പാകിസ്ഥാൻ. സന്നാഹ മത്സരത്തിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ ടീമിൽ ഉൾപെടുത്താൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന ടീമാണ് പാകിസ്ഥാൻ.

ബ്രിസ്ബണിലെ ഗാബയിൽ വെച്ച് വ്യാഴാഴ്ചയാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. അതെ സമയം നസീം ഷാ ഇതുവരെ വെറും 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഓസ്‌ട്രേലിയൻ എ ടീമുമായുള്ള സന്നാഹ മത്സരത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് താരത്തിന്റെ മാതാവ് മരണപ്പെട്ടത്. മാതാവ് മരണപ്പെട്ടെങ്കിലും താരം ഓസ്ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു .

Exit mobile version