Davidmiller

ദക്ഷിണാഫ്രിക്കയെ ആശങ്കയിലാക്കി ഡേവിഡ് മില്ലർക്ക് പരിക്ക്

SA20 മത്സരത്തിനിടെ ഡേവിഡ് മില്ലറിന് പരിക്ക്. ഡർബൻ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ആണ് സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. മില്ലർ കവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്ക് സംഭവിച്ചത്. മില്ലർക്ക് ഫീൽഡ് വിടേണ്ടിവന്നു അദ്ദേഹം ബാറ്റും ചെയ്തില്ല.

അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ആയില്ല എങ്കിൽ അത് ദക്ഷിണാഫ്രിക്കക്ക് വൻ തിരിച്ചടിയാകും.

ഫാസ്റ്റ് ബൗളർ ലുങ്കി എൻഗിഡിയുടെ ഗ്രോയിൻ ഇഞ്ച്വറിയും നോർക്കിയയുടെ പരിക്കും ദക്ഷിണാഫ്രിക്കയെ പ്രയാസത്തിൽ ആക്കി നിൽക്കെയാണ് മില്ലറിനും പരിക്കേറ്റിരിക്കുകയാണ്.

Exit mobile version