Picsart 23 03 14 11 47 33 485

കമ്മിൻസ് ഇന്ത്യക്ക് എതിരായ ഏകദിനത്തിനും ഇല്ല, സ്മിത്ത് ക്യാപ്റ്റൻ ആയി തുടരും

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ഇന്ത്യയിലേക്ക് തിരികെ വരില്ല‌. ഈ മാസത്തെ ഏകദിന പരമ്പര കമ്മിൻസിന് നഷ്ടമാകും. കമ്മിൻസിന്റെ അമ്മ അടുത്തിടെ അന്തരിച്ച്ചിരുന്നു. അതു കൊണ്ട് താരം കുടുംബത്തോടൊപ്പം തുടരാൻ തീരുമാനിക്കുക ആയിരുന്നു‌. ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കമ്മിൻസ് ഉണ്ടായിരുന്നില്ല. ആ മത്സരങ്ങളിൽ സ്മിത്ത് ആയിരുന്നു ഓസ്ട്രേലിയയെ നയിച്ചത്‌. ഇനി ഏകദിന പരമ്പരയിലും സ്മിത്ത് തന്നെ ടീമിനെ നയിക്കും.

“പാറ്റ് തിരിച്ചുവരില്ല, ഞങ്ങളുടെ ചിന്തകൾ പാറ്റിനും കുടുംബത്തിനും ഒപ്പമാണ്” ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥിരീകരിച്ചു. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര മാർച്ച് 17ന് ആരംഭിക്കും.

Exit mobile version